കാനഡ: നോർത്ത് അമേരിക്കൻ മുസ്ലിം മലയാളീ സംഘടനയായ ‘നന്മ’ യുടെ രണ്ടാമത് ദേശീയ ദ്വിദിന കൺവെൻഷൻ ടൊറന്റോവിലെ മിസ്സിസാഗയിൽ ഏപ്രിൽ 27 ന് സമാപിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ മുസ്ലിം മലയാളി കൂട്ടായ്മകളെ ബന്ധിപ്പിക്കുന്നു എന്നതാണ് ‘നന്മ’ യുടെ മുഖ്യ പ്രത്യേകത. സർഫ്റാസ് അബ്ദു ഖിറ്അത്ത് ഓതി ആരംഭിച്ച ചടങ്ങുകൾ നിയന്ത്രിച്ചത് റഹ്‌മ സെയ്ദ് ആയിരുന്നു. അമേരിക്ക, കാനഡ, ഇന്ത്യ എന്നി മൂന്ന് രാജ്യങ്ങളിലെ ദേശിയ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. നന്മ ഡയറക്ടർ ബോർഡ് മെമ്പർ യാസ്മിൻ മർച്ചന്റ് സ്വാഗതമാശംസിച്ച ചടങ്ങിൽ നിയമജ്ഞനും, പ്രശസ്ത പ്രഭാഷകനുമായ ഫൈസൽ കുട്ടി, മുൻ ഓണ്ടാറിയോ ഹുമൻ റൈറ്റ്സ് കമ്മീഷണർ റാബിയ ഖദർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നന്മ പ്രസിഡണ്ട് യു.എ.നസീർ അദ്ധ്യക്ഷ പ്രഭാഷണം നടത്തി. തുടർന്ന് നന്മ ട്രസ്റ്റി കൗൺസിൽ ചെയർമാൻ അബ്ദുൽ സമദ് പൊന്നേരി, റഷീദ് മുഹമ്മദ്, ഷാജി മുക്കത്ത്, ഹമീദ് ഷിബിലി അഹമ്മദ്, ഷഹീൻ മംഗലത്തേയിൽ, സജീബ് കോയ, മുഹമ്മദ് സലീം, യാസ്മിൻ അമീനുദ്ദീൻ, തസ്‌ലിം കാസിം, അജീദ് കാരേടത്ത്, അബ്ദുൽ റഹ്മാൻ, മെഹബൂബ് കിഴക്കേപ്പുര, നിയാസ് അഹമ്മദ്, ഷിഹാബ് സീനത്ത് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
നന്മ കാനഡ സമാരംഭിച്ച വേദിയിൽ തന്നെ നന്മ ഇയർ ബുക്ക് പ്രകാശനവും നന്മയുടെ മൊബൈൽ ആപ്പിന്റെ അവതരണവും നടന്നു. മിസ്സിസാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ ആശംസയർപ്പിക്കുകയും, ഷേക് അഹമ്മദ് കുട്ടി മാനവ മോചനത്തിന്നായി പ്രാർത്ഥിക്കുകയും, നവാസ് യൂനുസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇവ കൂടാതെ വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനും സദസ്സ് സാക്ഷ്യം വഹിച്ചു. 26-ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മിസ്സിസാഗ മേപ്പിൾ ബാങ്ക്വററിൽ തുടങ്ങിയ ദ്വിദിന കൺവെൻഷനിൽ, ശനിയാഴ്ച കാലത്ത് നടന്ന പ്രതിനിധി സമ്മേളനത്തിൽ അടുത്ത വർഷം വനിതാ ശാക്തീകരണം, യുവജന മുന്നേറ്റം തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകി. പ്രളയക്കെടുതിയിൽ മികച്ച രീതിയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതുൾപ്പെടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നോർത്ത് അമേരിക്കയിൽ സാമൂഹ്യ സേവന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയ നന്മ യുടെ വിവിധ ഭാരവാഹികളെ സദസ്സിൽ ആദരിച്ചു. ഭക്ഷണത്തിന് ശേഷം കുട്ടികളുടെ വർണാഭമായ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടി.
അനുരാസ്,അൻസാർ,അജ്മൽ, അർഷദ്, അമൽ, ഇർഫാസ്, ലുബിന, മുഷീർ, നാസിർ, നിസ, പമ്പ, റിയാസ്, സാബിത്,സജീബ്, സലിം, ശരീർ, ഷഹീൻ, ഷിഹബ്, സബിത, സഫിയ, സജന, സാജിത, സാജു, തെംഷിന, തൻസീൽ എന്നിവരുടെ സംഘം മൂന്ന് മാസത്തിലേറേയായി നടത്തിയ ശ്രമദാനത്തിന്റെ ഫലമായാണ് ഇത്രയും വിപുലമായ ഒരു ചടങ്ങിന്റെ കലാശകൊട്ടിനുള്ള വേദിയൊരുക്കിയത്.
The second annual NANMMA convention concluded in Mississauga Ontario Canada on April 27. NANMMA brings together various Muslim Malayalee associations across USA and Canada. The link between all these organizations is what NANMMA brings forward and promotes.
The closing ceremony of the two-day convention commenced with the Quran recitation by Sarfraz Abdu. Rehma Sayeed handled the role of MC with natural ease. The program flag off was the performances of national anthems from all three countries of USA Canada and India by kids.
Well known orator Faisal Kutty, and former Ontario Human Rights commissioner Rabia Qadir were the keynote speakers. The Executive President of NANMMA, U. A. Naseer, delivered the presidential address. Following who which Abdul Samad Ponery, Rasheed Mohamad, Shaji Mokkath, Hameed Shibili Ahammed, Shaheen Mangalathayil, Sajeeb Koya, Mohammed Salim, Yasmin Aminuddin, Thaslim Kasim, Ajeed Karedath, Abdul Rahman, Mehaboob Kizhakkepura, Niyaz Ahmed and Shihab Seenath presented the agenda items in the order.
NANMMA yearbook and NANMMA Mobile App was dedicated to the public as part of NANMMA Canada inaugural. Prasad Nair, President Kerala Association, wished NANMMA the very best for all future activities in his speech.
Sheik Ahmedkutty made supplication for the betterment of entire, and Nawaz Younus expressed gratitude to every person who made this event a reality.
NANMMA has chosen women empowerment and Youth development as chosen themes of action for the upcoming year. Extensive discussions and decisions were made on both the selected topics. Outstanding efforts during the flood disaster operations were honored at the venue.
The gala event got curtained down with color filled performances by young and talented kids.
The Canada team comprised of Anuras, Ansar, Ajmal, Arshad, Amal, Irfaz, Lubina, Musheer, Nazir, Niza, Pamba, Riyas, Sabith, Shareer, Sabitha, Safiya, Sajana, Sajitha, Saju, Themshi and Thanzil led by Mohammed Salim rendered an heart out impressive effort in planning and managing the event by making it a huge success.