കാനഡ: നോർത്ത് അമേരിക്കൻ മുസ്ലിം മലയാളീ സംഘടനയായ ‘നന്മ’ യുടെ രണ്ടാമത് ദേശീയ ദ്വിദിന കൺവെൻഷൻ ടൊറന്റോവിലെ മിസ്സിസാഗയിൽ ഏപ്രിൽ 27 ന് സമാപിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ മുസ്ലിം മലയാളി കൂട്ടായ്മകളെ ബന്ധിപ്പിക്കുന്നു എന്നതാണ് ‘നന്മ’ യുടെ മുഖ്യ പ്രത്യേകത. സർഫ്റാസ് അബ്ദു ഖിറ്അത്ത് ഓതി ആരംഭിച്ച ചടങ്ങുകൾ നിയന്ത്രിച്ചത് റഹ്‌മ സെയ്ദ് ആയിരുന്നു. അമേരിക്ക, കാനഡ, ഇന്ത്യ എന്നി മൂന്ന് രാജ്യങ്ങളിലെ ദേശിയ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. […]