ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് ‘നന്മ’യുടെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍വെന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ പങ്കെടുത്തു.
പരിപാടിയില്‍ വെച്ച് ‘നന്മ’യുടെ ദേശീയ ഭാരവാഹികളായി യു. എ നസീര്‍ (ന്യൂ യോര്‍ക്, യൂ എസ് എ എക്‌സിക്യുട്ടീവ് പ്രസിണ്ട് ) റഷീദ് മുഹമ്മദ് (ഡാലസ്, യൂ എസ് എ എക്‌സിക്യുട്ടീവ് വൈസ് പ്രസിണ്ട്) മെഹബൂബ് കിഴക്കേപ്പുര (ന്യൂജേഴ്‌സി, യൂഎസ്എ എക്‌സിക്യുട്ടീവ് സെക്രട്ടറി) യാസ്മിന്‍ മെര്‍ച്ചന്‍റ് (ടൊറൊന്റോ , കാനഡ എക്‌സിക്യുട്ടീവ് ജോയിന്‍റ് സെക്രട്ടറി) നിയാസ് അഹമദ് (മിനിയപോളിസ്, യൂഎസ്എ ട്രഷറര്‍ ), അജീത് കാരേടത്ത് (ഡാലസ്, യൂ എസ് എ എക്‌സിക്യുട്ടീവ് ജോയിന്‍റ് ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ ദേശീയ തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട ‘നന്മ’യുടെ ഭാരവാഹികള്‍ക്ക് ഷാഹ് ജഹാന്‍ (ഷിക്കാഗോ, യുഎസ്എ) സജീബ് കോയ (ടൊറൊന്റോ, കാനഡ) എന്നിവര്‍ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
ഉയര്‍ന്ന വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലുള്ള ധാരാളം മുസ്ലിം കുടുംബങ്ങള്‍ നോര്‍ത്ത് അമേരിക്കയിലുണ്ടെന്നും അവരുടെ കഴിവുകളും സമയവും മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഉപയോഗപ്പെടുന്ന തരത്തില്‍ പരസ്പരം ബന്ധപ്പെടാനും കേരളത്തില്‍നിന്ന് വിവിധ വിദ്യാഭ്യാസ, തൊഴില്‍, ചികിത്സ ആവശ്യാര്‍ഥം അമേരിക്കയിലും കാനഡയിലുമെത്തുന്ന ആളുകള്‍ക്ക് ആശ്രയിക്കാവുന്ന രൂപത്തില്‍ മെച്ചപ്പെട്ട ഗൈഡന്‍സ് സംവിധാനം ഒരുക്കാനും ‘നന്മ’ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് പ്രസിഡണ്ട് ആഹ്വനം ചെയ്തു.
തുടര്‍ന്ന് നടന്ന പ്രവര്‍ത്തന കരട് രേഖ ചര്‍ച്ചക്ക് നിറാര്‍ കുന്നത്ത് ബഷീര്‍ (വാഷിംഗ്ടണ്‍ ഡി സി, യു എസ് എ) നേതൃത്വം നല്‍കി. ചാരിറ്റി, ഗൈഡന്‍സ്, മറ്റു സംഘനകളുമായുള്ള സഹകരണം, വിദ്യാഭ്യാസം, കുടുംബം , ക്ലബുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ‘നന്മ’യുടെ പ്രാദേശിക, ദേശീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചു.
മൂന്നു തലമുറകളായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന 1000ലധികം കുടുംബങ്ങള്‍ക്ക് വേണ്ടി നിലവില്‍ വരുന്ന ‘നന്മ’ യുവാക്കളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ പ്രത്യേക പരിപാടികള്‍ തയാറാക്കിയത് സുപ്രധാന നീക്കമാണെന്ന് ആശംസകളര്‍പ്പിച്ച്‌കൊണ്ട് ഡോ. മൊയ്ദീന്‍ മൂപ്പന്‍ (ഫ്‌ലോറിഡ, യു എസ് എ) അഭിപ്രായപ്പെട്ടു.
ഡയറക്ടര്‍ ബോര്‍ഡ് അംഗംങ്ങള്‍:
മീഡിയ ആന്‍ഡ് കമ്മ്യൂണികേഷന്‍സ്: ഹാമിദലി കൊട്ടപ്പറമ്പന്‍ (കെന്റക്കി, യുഎസ്എ)
വിമന്‍സ് അഫയേഴ്‌സ് : യാസ്മിന്‍ അമീന്‍ (ബോസ്റ്റണ്‍ , യുഎസ്എ)
യൂത്ത് അഫയേഴ്‌സ് : ഡോ.തസ്!ലീം കാസിം (നോര്‍ത്ത് ഡകോട്ട, യുഎസ്എ)
പ്രോഗ്രാം ആന്‍ഡ് പ്രോജെക്ടസ്: ഹര്‍ഷദ് രണ്ടുതെങ്ങുള്ളതില്‍ (ലോസ് ആഞ്ചലസ് , യുഎസ്എ)
അസെറ്റ്‌സ് ആന്‍ഡ് മെമ്പര്‍ഷിപ്പ് : ശിഹാബ് സീനത്ത് (ടൊറൊന്റോ , കാനഡ)
പരിപാടികള്‍ ഷിക്കാഗോ ആന്‍ഡ് വിസ്‌കോണ്‍സിന്‍ ഗ്രൂപ്പിന് വേണ്ടി മുഹമ്മദ് ഷാജി, ഫൈസല്‍ പൊന്നമ്പത്ത് (ഇരുവരും ഷിക്കാഗോ,യു എസ് എ) , എന്നിവരും ‘നന്മ’ക്ക് വേണ്ടി സമദ് പൊന്നേരി (ന്യൂ ജേഴ്‌സി , യു എസ് എ) , ഹമീദ് ഷിബിലി അഹമ്മദ് (കാന്‍സസ് യു എസ് എ) , ഷഹീന്‍ അബ്ദുല്‍ ജബ്ബാര്‍ (ബോസ്റ്റണ്‍, യു എസ് എ) , എന്നിവരും ചേര്‍ന്ന് നിയന്ത്രിച്ചു. ദേശീയഗാനങ്ങളോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് കമാല്‍ ഖുര്‍ആന്‍ പാരായണവും ലുഖ്മാന്‍ (ഇരുവരും ടെക്‌സസ്, യു എസ് എ) പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.
ഹാമിദലി കൊട്ടപ്പറമ്പന്‍ അറിയിച്ചതാണിത്.