The American Malayalee Muslims will be hosting a reception for Panakkad Hyderali Shihab Thangal on Friday, March 16, 2018, at the Ember Banquet Hall, Monmouth Jn, NJ 08852. between 6 and 10 PM. The event is organized by North American Network of Malayalee Muslim Associations (NANMMA) and Malayalee Muslims of New Jersey (MMNJ).
Families from Connecticut, Massachusetts, New Jersey, New York, Pennsylvania, and Virginia would be attending the event. For more information, please contact U.A. Naseer (516 225 1502), Abdul Samad Ponery (732 331 6620), and Muhammed Noufal (732 331 7450).
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് അമേരിക്കൻ മലയാളി മുസ്ലിം സംഘടനകളുടെ കുടുംബ സംഗമം
അമേരിക്കയിൽ സന്ദർശനം നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ ബഹുമാനാർത്ഥം മാർച്ച് 16 ന് വെള്ളിയാഴ്ച വൈകുന്നേരം ന്യൂജഴ്സിയിലെ മാൻമോത്ത് ജങ്ക്ഷനിലെ “എമ്പർ ബാൻക്വറ്റ്സി” ൽ (Ember Banquets) വെച്ചു ‘അമേരിക്കൻ മലയാളി മുസ്ലിം കുടുംബ സംഗമം’ ചേരുന്നതാണ്. അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ “നന്മ” (North American Network of Malayalee Muslim Associations – NANMMA) യും, “‘എം.എം.എൻ.ജെ ” ‘(Malayalee Muslims of New Jersey-MMNJ) യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂയോർക്ക്, ന്യൂജെഴ്സി, കനറ്റിക്കെറ്റ്, പെൻസിൽവാനിയ, മസച്ചുസററ്സ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് യു.എ.നസീർ (516 225 1502), അബ്ദുൽ സമദ് പൊന്നേരി (732 331 6620), മുഹമ്മദ് നൗഫൽ (732 331 7450) എന്നിവരെ ബന്ധപ്പെടുക .